കണ്ണൂർ: അധ്യാപികമാർ പ്രതികളായ ലഹരി ഇടപാട് കേസിൽ ഒളിവിലുള്ള മുഖ്യപ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) നീക്കം തുടങ്ങി. നേരത്തെയും ലഹരിക്കേസിൽ പ്രതിയായ വയനാട് പുൽപ്പള്ളി സ്വദേശിയെ കണ്ടെത്താനുള്ള അന്വേഷണം കൂടുതൽ ഊർജിതമാക്കിയിട്ടുണ്ട്.
അന്വേഷണത്തിനിടെ പ്രതിയുടെ പുതിയ മൊബൈൽ നമ്പർ ഉൾപ്പെടെയുള്ള നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 32 കേസുകളിലായി 43 പേര് കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 8310 ആയി ഉയര്‍ന്നു. ......
കേരള പോലീസിന്റെ അഭിമാന പദ്ധതിയായ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്, പല രാജ്യങ്ങൾക്കും മാതൃകയാണെന്ന് സംസ്ഥാന പോലീസ് മേധാവി
റവാഡ ആസാദ് ചന്ദ്ര ശേഖർ. മാനസികവും ശാരീരികവുമായ വികാസം ഉറപ്പാക്കി, സാമൂഹിക സേവനം ചെയ്യാൻ പ്രാപ്തമായ ഒരു സംഘം യുവാക്കളെ വാർത്തെടുക്കുന്നതിൽ വിജയം നേടിയ മാതൃകയാണ് എസ്.പി.സി പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. ......
കൊച്ചി: ലോകത്തിലെ ആദ്യത്തെ ഏറ്റവും വലിയ 'സാരിപ്പൂക്കളം' തീർത്ത് ലോക റെക്കോർഡ് നേടി കേരളത്തിലെ പ്രമുഖ വെഡിങ് ടെക്സ്റ്റൈൽസ് ഡെസ്റ്റിനേഷനായ മഹാറാണി വെഡിങ് കളക്ഷൻസ്. പരമ്പരാഗത രീതിയിലുള്ള പൂക്കളത്തിന് പകരം സാരികൾ മാത്രം ഉപയോഗിച്ച് ഒരുക്കിയ ഏറ്റവും വലിയ പൂക്കളം എന്ന റെക്കോർഡാണ് തൊടുപുഴയിലെ മഹാറാണി വെഡിങ് കളക്ഷൻസ് സ്വന്തമാക്കിയത്. ......
കൊച്ചി: റോബോട്ടിക് സർജറിയുടെ ഏറ്റവും നൂതന സാങ്കേതിക സംവിധാനങ്ങൾ അവതരിപ്പിച്ച് വി.പി.എസ് ലേക്ഷോർ ആശുപത്രി സംഘടിപ്പിച്ച ഫോർട്ട് 2026 അന്താരാഷ്ട്ര ഓർത്തോപീഡിക് കോൺഫറൻസ്. ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ നടന്ന കോൺഫറൻസിൻ്റെ ഭാഗമായി ശാസ്ത്രീയ സെഷനുകൾ, പാനൽ ചർച്ചകൾ, പഠനങ്ങളുടെ വിശകലനം, സംവാദങ്ങൾ, പ്രൊഫഷണൽ സഹകരണത്തിനുള്ള അവസരങ്ങൾ എന്നിവ ഒരുക്കിയിരുന്നു.
ജോയിന്റ് ആർത്രോപ്ലാസ്റ്റിയിലും ഓർത്തോപീഡിക് ചികിത്സാരംഗത്തുമുള്ള അത്യാധുനിക റോബോട്ടിക് മുന്നേറ്റങ്ങളെക്കുറിച്ചും റോബോട്ടിക്സ് സാങ്കേതിക വിദ്യയുടെ ഭാവിയിലെ ആവശ്യകതയെക്കുറിച്ചുമുള്ള വലിയ ചർച്ചകൾക്ക് കോൺഫറൻസ് വേദിയായി.
വി.പി.എസ് ലേക്ഷോർ മാനേജിംഗ് ഡയറക്ടർ എസ്.കെ. ......
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ......

കൊച്ചി : പ്രവാസി മലയാളികളുടെ ലോകത്തെ ഏറ്റവും വലിയ കൂട്ടായ്മയായ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ (ഡബ്ലുഎംസി) മുപ്പതാമത് അന്താരാഷ്ട്ര വാര്‍ഷിക സമ്മേളനം 2026 ഓഗസ്റ്റ് 21 മുതല്‍ 24 വരെ അമേരിക്കയിലെ ടെക്സാസിലുള്ള ഡാളസില്‍ നടക്കുമെന്ന് കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ് ജോണ്‍ മത്തായി, ഗ്ലോബല്‍ സെക്രട്ടറി ക്രിസ്റ്റഫര്‍ വര്‍ഗീസ്, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് പി.ബി.ബോസ് ,ഇന്ത്യ റീജിയണ്‍ ചെയര്മാന് അഡ്വ.കെ.വി.സാബു, ഇന്ത്യ റീജിയണ്‍ പ്രസിഡന്റ് അഡ്വ.എം.ജി.ശ്രീജിത്ത്,കേരള കൗണ്‍സില്‍ സെക്രട്ടറി അഡ്വ.ആശ പോള്‍ എന്നിവര്‍ അറിയിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളി പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ വൈവിധ്യമാര്‍ന്ന സെമിനാറുകള്‍, ചര്‍ച്ചാ സംഗമങ്ങള്‍, സാംസ്കാരിക പരിപാടികള്‍, ജീവകാരുണ്യ പദ്ധതികളുടെ പ്രഖ്യാപനം എന്നിവ നടക്കും.പ്രവാസി സമൂഹത്തിന്റെയും, ആഗോള മലയാളി സമൂഹത്തിന്റെയും ഉന്നമനത്തിനും ഐക്യദാര്‍ഢ്യത്തിനും ഊന്നല്‍ നല്‍കുന്നതാണ് ഇത്തവണത്തെ ഡാളസ് ഗ്ലോബല്‍ സമ്മേളനമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. 1995-ല്‍ ന്യൂജേഴ്സിയില്‍ രൂപംകൊണ്ട സംഘടനയ്ക്ക് 40-ല്‍പരം രാജ്യങ്ങളില്‍ ശക്തമായ സംഘടനാ സാന്നിധ്യമുണ്ട്. ......
കേരളത്തിന്റെ തീരസംരക്ഷണത്തിന് സമഗ്ര പദ്ധതി നടപ്പിലാക്കും. നേരത്തെ നിശ്ചയിച്ചിട്ടുള്ള പത്ത് ഹോട്ട്സ്പോട്ടുകളിൽ 4000 കോടി രൂപയുടെ പദ്ധതി അടിയന്തരമായി നടപ്പിലാക്കുമെന്ന് കേരള വിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി. ......
ന്യൂഡൽഹി: ഇന്ത്യ-ചൈന-ഭൂട്ടാൻ അതിർത്തിയോട് ചേർന്ന തന്ത്രപ്രധാന മേഖലയിലേക്കുള്ള കണക്റ്റിവിറ്റി ശക്തിപ്പെടുത്താൻ പുതിയ റെയിൽപാത പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകി. വടക്കൻ ബംഗാളിലെ ഖുനിയ മോർ മുതൽ ജൽധാക്ക വരെ 17 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽവേ പാതയ്ക്കായി 272 കോടി രൂപ റെയിൽവേ മന്ത്രാലയം അനുവദിച്ചു.
സിലിഗുരി എംപി രാജു ബിസ്തയാണ് പദ്ധതിയുടെ വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ......
കൊച്ചി നഗരസഭയുടെ വിവിധ ഇടങ്ങളിലായി 38 ജനകീയ ആരോഗ്യകേന്ദ്രങ്ങൾ സജ്ജമാക്കി കൊണ്ടുള്ള നഗരസഭയുടെ പ്രവർത്തനങ്ങൾ കേരളത്തിലെ ആരോഗ്യ മേഖലയിൽ അഭിനന്ദനാർഹമാണെന്ന് എറണാകുളം മാർക്കറ്റിന് സമീപമുള്ള നഗരസഭയുടെ 38-ാമത്തെ ജനകീയ ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്യവേ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ പ്രസ്താവിച്ചു. കൊച്ചി നഗരസഭയുടെ പുതിയ ഭരണസമിതി അധികാരത്തിലേറി കുറഞ്ഞ നാളുകൾക്കുള്ളിൽ തന്നെ മികച്ച നിരവധി ജന ക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കുമ്പോൾ തന്നെ കൂടുതൽ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ സജ്ജമാക്കിക്കൊണ്ട് ജനങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിന് നടപടികൾ സ്വീകരിച്ചത് വളരെ നല്ല പ്രവർത്തനം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചി മേയർ അഡ്വ. ......